തിരപോലെ തടസ്സങ്ങള്‍
ഭവാന്റെ ദര്‍ശനം എന്റെ പകലുകള്‍ക്ക് സായൂജ്യം
ആണ്......നിന്റെ പേര് എന്റെ ശബ്ദത്തോട് ചേര്‍ത്ത് മന്ത്രിക്കുമ്പോള്‍ പുലര്‍ക്കാല വെട്ടത്തിലെ നിന്റെ രൂപം ഒരുപാട് ഊര്‍ജം എന്നില്‍ നിറയ്ക്കും
സ്പര്‍ശമില്ലാതെ.........ഗന്തമില്ലാതെ........നിശ്ശബ്ദം ...........എന്റെ കണ്ണുകള്‍.ഇമപൂട്ടി നിന്നെ ബന്ധിക്കും..........ഒരു ചക്രവാകതെപോലെ ......ഒരിലയുടെ മറവുപോലും
എന്റെ ആത്മവിലോരായിരം....മുള്ളുകള്‍ ആഞ്ഞിറങ്ങുന്ന വേദന സമ്മാനിക്കും........എന്തുകൊണ്ട് എന്ന് എത്രയാവര്‍ത്തി ചോദിച്ചിട്ടും എനിക്ക് ഉത്തരമേയില്ല
സ്നേഹമെന്നാല്‍ ഈ അവസ്ഥ യാണെന്ന് ഞാനറിയുന്നു....പക്ഷെ. എത്രതവണ നിന്നെ ....മറയ്ക്കാന്‍ എന്തെല്ലാം വിഘ്നങ്ങള്‍ മനുഷ്യനായി.....പറവയായി .....പൂക്കളായി
ഇലയായി..അപര്‍ണയായി.......മതിലുകളായി......ഇപ്പോഴും എന്റെ ഹൃദയം വിങ്ങുകയാണ് ....തൊണ്ടയില്‍ കുരുങ്ങുന്ന നൊമ്പരം.....ഭാവത്തിന്‍ പരകോടിയില്‍ അഭാവം ...... .
നോക്ക് ...എന്താണെന്നറിയില്ല.........എത്രപേരുകള്‍.....എത്രനമാങ്ങള്‍......എന്തൊക്കെ പ്രലോഭനങ്ങള്‍ .......കൃഷ്ണാ എന്റെ ദൈവമേ ....എത്ര തടസ്സങ്ങള്‍ വന്നാലും.......
എത്രമേല്‍ നീ എന്നെ അവഗണിച്ചാലും .....എത്രമേല്‍ നിരാശയും .....ദുഖവും.......എന്റെ ജന്മത്തിന് കൂട്ടായി വന്നാലും ....കൃഷ്ണാ നീ ഇവിടെ .....മനുഷ്യനും ശക്തിയും പ്രകൃതിയുമായ്
എന്നില്‍ അവശേഷിക്കും.......അപ്പോള്‍ എല്ലാ തടസ്സങ്ങളും എന്റെ സ്നേഹത്തിന്റെ ശക്തിയില്‍ പൌര്‍ണമിയിലെ വന്‍ തിരയായ് ക്ഷീരസാഗരത്തില്‍ അലയടിക്കും.....
very good
ReplyDeletethank u
Delete