Saturday, April 14, 2012

വിഷു ഇനിയും വരുമോ?

വിഷു ഇനിയും വരുമോ? 

 ..............
കുട്ടിക്കാലം എല്ലാ ഇടത്തരം കുടുംബത്തിന്റെയും പോലെ ആകുലതകള്‍ നിറഞ്ഞതായിരുന്നു 1960 -80 കള്‍........വലിയകലങ്ങളില്‍ വേവുന്ന മരചീനിയോ ചക്കയോ ..........കൊച്ചുകലങ്ങളിലെ ഇത്തിരി ചോറ് ........ആണ്‍ പാത്രങ്ങളില്‍ വീഴുന്ന ചോറിലേക്ക്‌ അസൂയയോടെ നോക്കുന്ന പേടമാന്‍ മിഴികള്‍ ........ഓണവും വിഷുവും വരാന്‍ കൊതിച്ചിരുന്ന ,കാത്തിരുന്ന .പ്രാര്‍ത്ഥനയോടെയിരുന്ന    എത്രയെത്ര വര്‍ഷങ്ങള്‍ .......ഓണം വന്നാല്‍ അഞ്ചു ദിവസം ചോറും പലഹാരങ്ങളും എല്ലാം കണ്‍ കുളിരെ ,മനം നിറയെ ,അകം നിറയെ .........വിഷു വന്നാലും അങ്ങനെ ഒരുദിവസം.........ഉറങ്ങാതെ അത്തമിട്ടു ......കണിയൊരുക്കി ......ദോശ യുടെ മണത്തില്‍ 
ഉണര്‍ത്തി എടുത്ത പകലുകള്‍ .പക്ഷെ ഉണ്ണാന്‍ എലനിരത്തി ..ചാണകം മെഴുകിയ നിലത്ത് വരിയായ് ഇരിക്കുമ്പോള്‍ ആയിരിക്കും ....അദ്ദേഹത്തിന്റെ വരവ് ..അതൊരു വരവാ.......പൂരപാട്ടും നെയ്യാണ്ടിമേളവും .......നിലത്തില്‍ പോരും കഴിയുമ്പോള്‍ ........കണ്ണീര്‍ മഴകള്‍ ....ഇടിവാള്‍ അകമ്പടി .......കൊതിയുള്ളവര്‍ കിട്ടിയതൊക്കെ അകത്താക്കും ....വീറും വാശിയും ഉള്ളവര്‍ വലിച്ചെറിഞ്ഞു പോകും ......അങ്ങനെ അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ .......പിന്നെ ആകാശത്തിന്റെ ചെമപ്പും രാവിന്റെകുളിരും കടലിന്റെ തിരയും ഒക്കെ ..രോമാഞ്ചമായപ്പോള്‍ തൂശനിലയിട്ടു സിമന്റുപൂശിയമുറിയിലെ ഡസ്കില്‍ വിളമ്പി വച്ച ഊണിനുമുന്നില്‍ എത്ര നേരം നിറ കണ്ണോടെ .........ഒറ്റയ്ക്ക് .......പിന്നെയും അങ്ങനെ അങ്ങനെ പത്തോളം വര്‍ഷങ്ങള്‍ ..........എല്ലാം മതിയെന്ന് തോന്നിയപ്പോള്‍ അങ്ങ് ദൂരെ നിലാവുദിച്ചു ......കുയിലുകള്‍ പാടി വൃന്ദാവനം വസന്തത്തില്‍ ഊയലാടി ......സ്വയം മറന്നു .......പിന്നെയും ഓണം വന്നുകൊണ്ടേയിരുന്നു .....വിഷു വന്നുകൊണ്ടേയിരുന്നു ........മാര്‍ബിള്‍ തറയിട്ട ഹൌസിലെ ഡയിനിംഗ് ടേബിളില്‍ ഇല യിട്ട് സദ്യ വിളമ്പി ........ഒരു വ്യാഴവട്ടമായി കാത്തിരിക്കുന്നു ഒരു കുളിര്‍ തെന്നലായ് ,ഒരുവാക്ക് ഒരേയൊരു വാക്ക് ശബ്ദം ആയ് അല്ലെന്ഗില്‍ സന്ദേശം ആയ് പറന്നു വന്നിരുന്നുവെന്ഗില്‍ എന്ന് ......പിന്നെ ഓണവും വിഷുവുമെല്ലാം പെരുമഴ പെയ്തു നനഞ്ഞുകുതിരും .......അടുത്ത വരവിനു കാത്തിരിക്കാതെ ഗുരുവായൂര്‍ പോയി ഭജനമിരിക്കണമെന്നു എല്ലാ വര്‍ഷവും വിചാരിക്കും ...........പിന്നെയും നിലാവുദിക്കും.ചന്ദ്രകാന്തം പോലെ എന്റെ ജീവിതവും
നിയും ബാക്കിയായ ജീവിത വല്ലരി വാടുന്നു ....തളിര്‍ക്കുന്നു ......ഇനിയൊരു വിഷുപക്ഷി പാട്ടിനായ്..............

Monday, February 27, 2012

തിരപോലെ തടസ്സങ്ങള്‍

തിരപോലെ   തടസ്സങ്ങള്‍ 
  ഭവാന്റെ ദര്‍ശനം എന്റെ പകലുകള്‍ക്ക്‌ സായൂജ്യം
 ആണ്......നിന്റെ പേര് എന്റെ ശബ്ദത്തോട്  ചേര്‍ത്ത് മന്ത്രിക്കുമ്പോള്‍ പുലര്‍ക്കാല വെട്ടത്തിലെ നിന്റെ രൂപം ഒരുപാട് ഊര്‍ജം എന്നില്‍ നിറയ്ക്കും
സ്പര്‍ശമില്ലാതെ.........ഗന്തമില്ലാതെ........നിശ്ശബ്ദം ...........എന്റെ കണ്ണുകള്‍.ഇമപൂട്ടി നിന്നെ ബന്ധിക്കും..........ഒരു ചക്രവാകതെപോലെ ......ഒരിലയുടെ മറവുപോലും
എന്റെ ആത്മവിലോരായിരം....മുള്ളുകള്‍ ആഞ്ഞിറങ്ങുന്ന  വേദന സമ്മാനിക്കും........എന്തുകൊണ്ട് എന്ന് എത്രയാവര്‍ത്തി ചോദിച്ചിട്ടും എനിക്ക് ഉത്തരമേയില്ല
സ്നേഹമെന്നാല്‍ ഈ അവസ്ഥ യാണെന്ന് ഞാനറിയുന്നു....പക്ഷെ.   എത്രതവണ നിന്നെ ....മറയ്ക്കാന്‍ എന്തെല്ലാം വിഘ്നങ്ങള്‍ മനുഷ്യനായി.....പറവയായി .....പൂക്കളായി 
ഇലയായി..അപര്‍ണയായി.......മതിലുകളായി......ഇപ്പോഴും എന്റെ ഹൃദയം വിങ്ങുകയാണ് ....തൊണ്ടയില്‍ കുരുങ്ങുന്ന നൊമ്പരം.....ഭാവത്തിന്‍ പരകോടിയില്‍ അഭാവം ...... .
നോക്ക് ...എന്താണെന്നറിയില്ല.........എത്രപേരുകള്‍.....എത്രനമാങ്ങള്‍......എന്തൊക്കെ പ്രലോഭനങ്ങള്‍ .......കൃഷ്ണാ എന്റെ ദൈവമേ ....എത്ര തടസ്സങ്ങള്‍ വന്നാലും.......
എത്രമേല്‍ നീ എന്നെ അവഗണിച്ചാലും .....എത്രമേല്‍ നിരാശയും .....ദുഖവും.......എന്റെ ജന്മത്തിന് കൂട്ടായി വന്നാലും ....കൃഷ്ണാ നീ ഇവിടെ .....മനുഷ്യനും ശക്തിയും പ്രകൃതിയുമായ് 
എന്നില്‍ അവശേഷിക്കും.......അപ്പോള്‍ എല്ലാ തടസ്സങ്ങളും എന്റെ സ്നേഹത്തിന്റെ ശക്തിയില്‍ പൌര്‍ണമിയിലെ വന്‍ തിരയായ്‌ ക്ഷീരസാഗരത്തില്‍ അലയടിക്കും..... 
 

Wednesday, January 11, 2012

സുര്‍ബഹാറിന്റെ ഇതിഹാസമായി വന്നാലും..............

സുര്‍ബഹാറിന്റെ  ഇതിഹാസമായി വന്നാലും..............
ജീവിതം 
   ഒരു  സമസ്യ ആണോ ? ആര്‍ക്കാണ് അത് പൂര്‍ണമാക്കാനാവുക.....കേള്‍ക്കുന്ന കഥകളെല്ലാം ദുഖത്തിന്റെയും നിരാശയുടെയും ........എന്തിനാണ് ഈശ്വരന്‍ യോജിപ്പില്ലാത്തവരെ ഒരേ കൂരക്കു കീഴില്‍ 
എത്തിക്കുന്നത് ?എങ്ങനെയാണ് മനുഷ്യന്‍ സന്തോഷിക്കുന്നത്. നമ്മുടെ കൊച്ചു ദുഃഖങ്ങള്‍ (ഓ.എന്‍ വി ] മാറ്റാന്‍ സമൂഹത്തിന്റെ ദുഃഖങ്ങള്‍ പാടിയാല്‍ മതിയോ?പ്രിയ്യപ്പെട്ട അന്നപൂര്‍ണ  ഭവതിയെ കുറി ച്ചുള്ള വാര്‍ത്തകള്‍  കരള്‍ കീറി മുറി ച്ചുകൊണ്ടു എന്റെ അന്തരാത്മാവില്‍ ചക്രശ്വാസം മുട്ടുന്നു .മഹാനായ കലാകാര, അഗ്നിയെ പോലെ പാവനമായ ,അരുന്തതിയെപോലെ ധര്‍മിയായ, ഭൂമിയെപോലെ സര്‍വംസഹയായ. സരസ്വതിയുടെ മൂര്‍ത്തിയായ. പാവവും മൌനിയുമായ ,    ആ സംഗീത സമ്രാട്ട് എന്ത് കുറ്റമാണ് ചെയ്തത് ?എല്ലാവരും ആഗ്രഹിക്കുംപോലെ .....അമ്മെ .ദേവി മഹാഗായികെ രവി ശങ്കര്‍ ജി യുടെ മകന്റെ അമ്മെ വരില്ലേ പുറംലോകത്തിന്റെ വെളിച്ചത്തിലേയ്ക്കു .............