Sunday, February 6, 2011

മാ നിഷാദ ..................

കേരളം ഒരിക്കല്‍ കൂടി ലജ്ജിച്ചു .സാംസ്‌കാരിക നായകരരും പ്രതികരിച്ചു കണ്ടില്ല.ഒരു 
ശാക്തീകരണ സംഘങ്ങളും ഒന്നും പറഞ്ഞുകേട്ടില്ല .മനംകാക്കുന്ന ആങ്ങളമാരും കരുതലുള്ള 
പിതാക്കന്മാരും സ്നേഹമുള്ള ഭര്‍ത്താക്കന്മാരും  ചിലതു കുറിചിട്ടുണ്ടാകും.തീവണ്ടിയിലെ നിലവിളി ......
  ആരൊക്കെയോ കേട്ടത്രേ.......അപായ ചങ്ങല വലിച്ചുവോ....... ഒന്നിടം നോക്കിയോ.... ആരോടെഗി ലും
പറഞ്ഞുവോ?  ......എന്റെ ആരുടെതുമല്ലല്ലോ അല്ലെ?......ക്രൂരതെ നിനക്ക്  കൊന്നുകൂടയിരുന്നോ ?
അബലകള്‍ ,വിധവകള്‍ മോചിതര്‍ ...ആരുണ്ട്‌ നിങ്ങള്‍ക്ക്? നീട്ടുക ദംഷ്ട്രകള്‍ ....കരുതുക കാളകൂടകുംഭങ്ങള്‍
കവിളിലോരിത്തിരി.നോവുന്ന മനസ്സുകളുടെ വേവുന്ന ആധിയില്‍ പ്രിയപ്പെട്ട അനുജത്തീ  കൂടെ കരയ്യാന്‍  മാത്രമേ കഴിയുന്നുള്ളൂ 
മാ  നിഷാദ ..................

4 comments:

  1. adharangal swaarthathaku mathram thurakkapeedunna,nayanangal laabhathinte thaalukal maathram nokkikaanunna,novinte nilaviliku munnil badhiradha nadikkunna ee kapada lokhathu meerayude 'ma nishaada aaru kelkaan............. maanushika moolyangal marichu kondirikkunna evide aa snehidhayude rodhanam manasaakshiku munnil a.nnum samasya aayirikkum............... meerayodu kaikorkaan pozhikkatte orittu kannuneer.........

    ReplyDelete
  2. സാംസ്കാരിക കേരളം !?

    ReplyDelete
  3. മദ്യത്തിലും ലോട്ടറിയിലും കള്ളക്കടത്തിലുമെല്ലാം അഭിരമിക്കുന്ന ഇന്നത്തെ മലയാളി പ്രതികരണ ശേഷി നഷ്ടപ്പെട്ട് രാഷ്ട്രീയക്കാര്‍ക്ക് ഓശാന പാടുന്നവനായി അധ:പതിച്ചുപോയിരിക്കുന്നു.മീര പറഞ്ഞത് പോലെ എന്‍റെ ആര്‍ക്കുമല്ലല്ലോ എന്ന ചിന്തയാണ് പല മാന്യദേഹങ്ങള്‍ക്കും...എങ്കിലും ഇനിയും വറ്റാത്ത കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉറവകള്‍ ഒരിക്കലും അടഞ്ഞു പോവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
    "പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
    തേടുന്നതാരേയെന്നറിവൂ ഞാന്‍..
    മാരനെയല്ല മണാളനെയല്ല നിന്‍
    മാനം കാക്കുമോരാങ്ങളയെ..
    കുതിരപ്പുറത്തു തന്‍ ഉടവാളുമായവന്‍
    കുതി കുതിച്ചെത്തുന്നതെന്നാവോ.."
    ഒ.എന്‍.വിയുടെ ഈ വരികള്‍ ഇന്നത്തെ തലമുറ ഉരുവിട്ടു പഠിച്ചെങ്കില്‍.......

    ReplyDelete
  4. ബധിരതയിൽ
    ഞാൻ സന്തുഷ്ടൻ
    എന്നു ഞാനും നീയുമാകവേ...

    ReplyDelete