ദയന്നീയമായി പരാജയം അറിയുന്നു .പിന്നെയൊരു ഭ്രാന്താണ് ......ആരെയും കാണുന്നില്ല .......ആ അവസ്ഥയും അവര്‍ണനീയം .......വെറുമൊരു രൂപമല്ല നീ എനിക്ക് ......
ഞാന്‍ ഭവാന് ആരാണെന്നും അറിയില്ല .........
വെളിച്ചത്തിന്റെ എല്ലാ വാതായനങ്ങളും അടഞ്ഞുകൊണ്ടിരുന്ന ഒരു കറുത്ത രാവിന്റെ ഇത്തിരി വെട്ടത്തില്‍ ഒരു മിന്നാമിന്നി വെട്ടമായി എന്റെ ഹൃദയത്തില്‍ എത്തിച്ചേര്‍ന്നു
പിന്നെ നിന്റെ വളര്‍ച്ച ആകാശം പോലെയായിരുന്നു .ഞാനൊരുക്കിയ കണ്ണീര്‍ പുഴകളിലെല്ലാം നീ സ്നേഹ താമരകള്‍ വച്ചുപിടിപ്പിച്ചു .മയില്‍പ്പീലി കുഞ്ഞുങ്ങള്‍ പെറ്റുപെരുകി എന്റെ കണ്ണുകളില്‍
മഴവില്ലിന്നഴക് ചൊരിഞ്ഞു .വര്‍ഷങ്ങള്‍ എനിക്കായ് പിറന്നു .സീമന്തത്തില്‍ തൊടുകുറി ആയും, നെഞ്ചിടങ്ങളില്‍ ആലിലതാലിയായും ,ഇന്ദ്രിയ മോഹങ്ങളില്‍ ലഹരിയായും ആത്മാവില്‍ ജീവ സ്പന്ദന
മായും നീവര്‍ണചിറകുകള്‍ വിടര്‍ത്തി .കണ്ണിനു കുളിര്‍മഴയുംകാതിനു തേന്മഴയും നീവര്ഷിക്കുമ്പോഴും പേരില്ലാത്ത പലവിധ ആകുലതകളില്‍ വെന്തു നീറിയചാര കൂമ്പാരം കണ്നീര്‍കയത്തില്‍ ഒലിച്ചേ പോയ് .......ഇന്നിപ്പോള്‍ .....ഭയത്തിന്റെ നിലയില്ലാകയങ്ങള്‍എനിക്കുചുറ്റും മരണ ചുഴികള്‍ കാത്തുവച്ചിരിക്കുന്നു .
പ്രിയ വെളിച്ചമേ ......ഞാനിരുട്ടിനെ സ്നേഹിക്കട്ടെ........പെട്ടെന്നൊരുനാള്‍, ദേവാ...... ദീപാരധനക്കുള്ള പുലര്‍ വെട്ടത്തിലേക്കു, എന്റെ കണ്‍ വെട്ടങ്ങളുടെ വാതായനങ്ങള്‍ അടഞ്ഞുകിടന്നാല്‍
നിന്റെ കേള്‍വി വഴികളില്‍ ഞാന്‍ പരിതിക്ക് പുറത്തു ആണെങ്കില്‍ .....സ്വയം ആഴകടലോളം ആഴത്തില്‍ നിന്നെ എന്റെ ഹൃദയത്തില്‍ ഒളിപ്പിച്ചുകൊണ്ടു ഇരുളിന്റെ പാതാളത്തില്‍ ഞാന്‍ മുങ്ങിമരിക്കുകയായിരിക്കും......എങ്കിലും സ്നേഹമേ....പ്രളയകാലത്ത് കൂടെ ..........നിഴലായ് ,,,,,,,,,വരാന്‍ വഴിമാറിപോകട്ടെ..........