കേരളം ഒരിക്കല്‍ കൂടി ലജ്ജിച്ചു .സാംസ്‌കാരിക നായകരരും പ്രതികരിച്ചു കണ്ടില്ല.ഒരു
ശാക്തീകരണ സംഘങ്ങളും ഒന്നും പറഞ്ഞുകേട്ടില്ല .മനംകാക്കുന്ന ആങ്ങളമാരും കരുതലുള്ള
പിതാക്കന്മാരും സ്നേഹമുള്ള ഭര്‍ത്താക്കന്മാരും ചിലതു കുറിചിട്ടുണ്ടാകും.തീവണ്ടിയിലെ നിലവിളി ......
ആരൊക്കെയോ കേട്ടത്രേ.......അപായ ചങ്ങല വലിച്ചുവോ....... ഒന്നിടം നോക്കിയോ.... ആരോടെഗി ലും
പറഞ്ഞുവോ? ......എന്റെ ആരുടെതുമല്ലല്ലോ അല്ലെ?......ക്രൂരതെ നിനക്ക് കൊന്നുകൂടയിരുന്നോ ?
അബലകള്‍ ,വിധവകള്‍ മോചിതര്‍ ...ആരുണ്ട് നിങ്ങള്‍ക്ക്? നീട്ടുക ദംഷ്ട്രകള്‍ ....കരുതുക കാളകൂടകുംഭങ്ങള്‍
കവിളിലോരിത്തിരി.നോവുന്ന മനസ്സുകളുടെ വേവുന്ന ആധിയില്‍ പ്രിയപ്പെട്ട അനുജത്തീ കൂടെ കരയ്യാന്‍ മാത്രമേ കഴിയുന്നുള്ളൂ
മാ നിഷാദ ..................