Wednesday, December 7, 2011

ചക്രവാളം എത്ര ദൂരെ ?

ചക്രവാളം എത്ര ദൂരെ ?
       കടല്‍ സുനാമി തിരകള്‍ കൊണ്ട് പ്രകമ്പനം കൊണ്ടു മാനത്തുനിന്നൊരു തുള്ളി .......അടര്ന്നുവീനെങ്ങില്‍   അവള്‍     വല്ലാതെകൊതിച്ചു 
ആരും അടുത്തില്ല മരണത്ത്തിന്റെമാത്രം മുഖങ്ങള്‍ .........പേടിപ്പെടുത്തുന്ന ഒരുപാട് ഒരുപാട് ....കാഴ്ചകള്‍ .....അയ്യോ അവള്‍ l          
        ... പറവകള്‍ ചിറകടിക്കുംബോലെ........അസ്തമയം കാത്തിരുന്നവള്‍ ......ആകാശം തന്നെ വിട്ടു മെല്ലെ മെല്ലെ പോകുന്നത് നിസ്സങ്കതയോടെ
നോക്കിനിന്നു ഹൃദയത്തില്‍ നിന്നും ഇറ്റുവീണ  രക്തതുള്ളികള്‍ ......ചൂടുള്ളതായിരുന്നു........പിന്നെ പിന്നെ ,,,,,,,,ആകാശത്തിനു ചക്രവാളങ്ങള്‍ കാണാ മറയത്തായി.......
കടല്ക്കര ശൂന്യമായികൊണ്ടെയിരുന്നു ......പെട്ടെന്നുവന്ന ഒരു തിരയില്‍ അവള്‍ കുളിക്കുകയായിരുന്നു ........കാലമിത്രയും കഴിഞ്ഞുപോയിരിക്കുന്നു .....തിര തീരത്തെക്കവളെ തള്ളിവിട്ടു ....കരക്കടുക്കാന്‍ മടിച്ചു 
അവള്‍ അലറിവിളിച്ചു .....സജീവമായ കരയുടെ കശപിശയില്‍ അവള്‍ പൂഴിമണ്ണില്‍ ഞെരിഞ്ഞമര്‍ന്നു ......കരപിന്നെയും തിരയെതേടി ........തിരയും തീരവും ഇല്ലാതെ ആകാശവും ഭൂമിയും ഇല്ലാതെ ആഴക്കടല്‍ അവളെ മാടിവിളിച്ചു ......ഉദയവും അസ്തമയവും എല്ലാം ഒന്നാകുന്ന അപൂര്‍വതയിലേക്ക് കണ്മിഴിക്കുമ്പോള്‍ ഓംകാര മായി സാഗരമവളെ മാറോടണച്ചു..............

Tuesday, November 15, 2011

പ്രാണവേദന


    .രാവേറെയായി.ഈ കൊച്ചു വീട്ടില്‍ ഞാന്‍ തനിച്ചാണ് .നിനക്കതറിയാം.എന്റെ ഹൃതയം പകര്‍ത്താന്‍ ശ്രമിച്ചു പരാജയപെടുന്നു.
എനിക്ക് നിന്നെ കാണാം .തൊടാം.നിന്റെ കാര്‍ മേഘ കറുപ്പും അരയിലെ മഞ്ഞ ചേലയും അമൃതം പകരുന്ന ചുണ്ടിലെ ഓടക്കുഴലും..........ഒക്കെ ഒക്കെ. എന്നിട്ടും  എനിക്കറിയില്ല ഞാന്‍ 
ആരാണ് നിനക്ക് ...എന്തിനാണ് ആ പാതാളത്തില്‍ നിന്നും എന്നെ കരക്ക്‌ കയറ്റിയത് ?മിന്നാമിന്നിയായ്.നിലാവായ് പൂമഴയായ് ....എന്തിനാണ് എന്നില്‍ നറും തേന്‍ പകര്‍ന്നത് ........കാട്ടു 
കടംബുകള്‍ എത്ര വട്ടം പൂത്തുവല്ലേ?....സീതയലഞ്ഞ വഴികളില്‍ യമുനയുടെ തീരങ്ങളില്‍ കൈതോടിന്‍ പാലങ്ങളില്‍ ഇല്ലി പൂത്ത കാടുകളില്‍  ആനകള്‍ മദിക്കുംവനസ്ഥലികളില്‍ ,,,,,,



എന്നോടൊപ്പം എന്നില്‍ അമൃത മഴ പെയ്യിച്ചു നീകൂടെ നടന്ന ഇത്തിരി നിമിഷങ്ങള്‍..........പ്രാന്ത് പിടിക്കുന്നു.     മരണം അടുത്ത് വന്നു വിളിക്കുമ്പോലെ ........ഈ ലോകം എത്ര മോഹനവും വിക്രുതവുമാണ്.
ഈ രാത്രി എന്നെ പോലെ ഉറങ്ങതിരിക്കുന്നവര്‍  .........പാവം   വേദനകള്‍ എന്തിന്റെ എല്ലാം വേദനകള്‍........എന്തുകൊണ്ടാണ്  കുറേപേര്‍ നിലയില്ലാകയങ്ങളില്‍..........സ്നേഹമേ.........പ്രണയമേ.......
എനിക്കൊന്നും  അറിയില്ലാല്ലോ .........പ്രിയ്യപെട്ട ദൈവമേ ........എവിടെയ്യാണ്  എന്നെ തനിച്ചാക്കി .......എന്നെപ്പോലത്തെ ഒരുപാടുപേരെ തനിച്ചാക്കി ..........ഒരായിരംപേര്‍ രോഗങ്ങളില്‍ ഉരുകി .........
കൂടെയാ  ആകാശ വീഥികളില്‍ ക്ഷീരസാഗരത്തില്‍.......അല്ലാന്ഗില്‍ വേണ്ട .......ഇവിടെ മതി .നീ കൂടിയുണ്ടെന്ന അറിവ് ....നിനക്ക് ഞാനും വേണ്ടപ്പെട്ടതു എന്നൊരു തോന്നല്‍ നിന്റെ സാമിപ്യം.........ഞാനിവിടെ ..........ഞങ്ങള്‍ ഇവിടെ ..........കൂടാമല്ലേ/ പേരില്ലാത്ത ..അട്രസ്സില്ലാത്ത..........വീണ്ടും മനസ്സ് നിറയുന്നു........നിന്റെ , നീതരുന്ന, പരിതിയില്ലാത്ത്ത sneham  ..

Tuesday, July 19, 2011

യാത്ര.....

ഭവാന്‍ എനിക്ക് ആരാണെന്ന് നിര്‍വചിക്കാന്‍ ഞാന്‍ പഠിച്ച വാക്കുകള്‍ അപര്യാപ്തം തന്നെ .കാണാതിരിക്കാനും കേള്‍ക്കാതിരിക്കാനും ആവതും ശ്രമിക്കുംബോഴോക്കെയും 
ദയന്നീയമായി പരാജയം അറിയുന്നു .പിന്നെയൊരു ഭ്രാന്താണ് ......ആരെയും കാണുന്നില്ല .......ആ അവസ്ഥയും അവര്‍ണനീയം .......വെറുമൊരു രൂപമല്ല നീ എനിക്ക് ......
ഞാന്‍ ഭവാന് ആരാണെന്നും അറിയില്ല .........
          വെളിച്ചത്തിന്റെ എല്ലാ വാതായനങ്ങളും അടഞ്ഞുകൊണ്ടിരുന്ന ഒരു കറുത്ത രാവിന്റെ ഇത്തിരി വെട്ടത്തില്‍ ഒരു മിന്നാമിന്നി വെട്ടമായി എന്റെ ഹൃദയത്തില്‍ എത്തിച്ചേര്‍ന്നു 
പിന്നെ നിന്റെ വളര്‍ച്ച ആകാശം പോലെയായിരുന്നു .ഞാനൊരുക്കിയ കണ്ണീര്‍ പുഴകളിലെല്ലാം നീ സ്നേഹ താമരകള്‍ വച്ചുപിടിപ്പിച്ചു .മയില്‍‌പ്പീലി കുഞ്ഞുങ്ങള്‍ പെറ്റുപെരുകി എന്റെ കണ്ണുകളില്‍ 
മഴവില്ലിന്നഴക് ചൊരിഞ്ഞു .വര്‍ഷങ്ങള്‍ എനിക്കായ് പിറന്നു .സീമന്തത്തില്‍ തൊടുകുറി ആയും, നെഞ്ചിടങ്ങളില്‍ ആലിലതാലിയായും ,ഇന്ദ്രിയ മോഹങ്ങളില്‍ ലഹരിയായും ആത്മാവില്‍ ജീവ സ്പന്ദന 
മായും നീവര്‍ണചിറകുകള്‍ വിടര്‍ത്തി .കണ്ണിനു കുളിര്‍മഴയുംകാതിനു തേന്മഴയും നീവര്ഷിക്കുമ്പോഴും പേരില്ലാത്ത പലവിധ ആകുലതകളില്‍ വെന്തു നീറിയചാര കൂമ്പാരം കണ്നീര്‍കയത്തില്‍ ഒലിച്ചേ പോയ്‌ .......ഇന്നിപ്പോള്‍ .....ഭയത്തിന്റെ നിലയില്ലാകയങ്ങള്‍എനിക്കുചുറ്റും മരണ ചുഴികള്‍ കാത്തുവച്ചിരിക്കുന്നു .
    പ്രിയ വെളിച്ചമേ ......ഞാനിരുട്ടിനെ സ്നേഹിക്കട്ടെ........പെട്ടെന്നൊരുനാള്‍, ദേവാ...... ദീപാരധനക്കുള്ള പുലര്‍ വെട്ടത്തിലേക്കു, എന്റെ കണ്‍ വെട്ടങ്ങളുടെ വാതായനങ്ങള്‍ അടഞ്ഞുകിടന്നാല്‍ 
നിന്റെ കേള്‍വി വഴികളില്‍ ഞാന്‍ പരിതിക്ക് പുറത്തു ആണെങ്കില്‍ .....സ്വയം ആഴകടലോളം ആഴത്തില്‍ നിന്നെ എന്റെ ഹൃദയത്തില്‍ ഒളിപ്പിച്ചുകൊണ്ടു ഇരുളിന്റെ പാതാളത്തില്‍ ഞാന്‍ മുങ്ങിമരിക്കുകയായിരിക്കും......എങ്കിലും സ്നേഹമേ....പ്രളയകാലത്ത് കൂടെ ..........നിഴലായ് ,,,,,,,,,വരാന്‍ വഴിമാറിപോകട്ടെ.......... 

Saturday, April 30, 2011

അതിയാന്‍ കണ്ട ക്യാമ്പ് വിശേഷങ്ങള്‍


 ഏപ്രില്‍ ഫൂള്‍ ആണെങ്കിലുംഅതിയാനൊന്നു ചുറ്റാനിറങ്ങി. ഇന്ന് എങ്ങോട്ട പോകണം? അപ്പോഴാണ്‌ വാല്യുവേഷന്‍ നടക്കുന്ന കാര്യം ഓര്മ വന്നത്  ടി.ഡി.പി.ബി.എന്‍. മെസേജ് വരാത്തതില്‍ ഏറെ ദുഖിച്ച തന്റെ സതീര്ത്യന്‍ - യാതാര്ത്യന്‍ പോയ മലയാളം രണ്ടാം പേപ്പര്‍ ക്യാമ്പിലേക്ക് അതിയാന്‍ കൊച്ചുവെളുപ്പാന്‍ കാലത്തെ തിരുവനന്തപുരത്ത് നിന്നൊരു സുപ്പെര്‍ ഫാസ്റ്റില്‍ കയറിപ്പറ്റി.ഒന്‍പതര മണിക്ക് സ്ഥലത്തെത്തിയ അതിയാന്‍ കണ്ടത് രസകരമായ കാഴ്ചകളായിരുന്നു.ഹോ ! ഇത്ര രസകരമാണോ ഈ ക്യാമ്പ് ? വര്‍ഷങ്ങളുടെ ഇടവേളകളില്‍ കണ്ടുമുട്ടിയവരുടെ സൌഹൃദം പങ്കിടല്‍.........ആണ്‍പെണ്‍ ഭേദമില്ലാത്ത ആ മലയാളക്കരയുടെ കാപട്യ രഹിതമായ(?) സ്നേഹ നിര്‍ഭര നിമിഷങ്ങള്‍ കാണാനുള്ള ഭാഗ്യം ഫൂള്‍ ദിവസത്തില്‍ തന്നെ അരങ്ങേറിയതില്‍ അതിയാന്‍ അഭിമാനിച്ചു.മരച്ചുവടുകളും കെട്ടിടങ്ങളുടെ മുക്ക് മൂലകളും ഉദിച്ചുയരുന്ന ചൂടില്‍,സൌഹൃദ തണലില്‍ കുളിര്‍കാറ്റു വീശി.എങ്കിലും ക്യാമ്പ് ഒഫിസരുടെ മുന്നിലെ നീണ്ട നിരയിലിരിക്കുന്ന ഇരുപതോളം പേരുടെ മുഖങ്ങള്‍ കാര്‍മേഖം നിറഞ്ഞ മാനം പോലെ മ്ലാനമായിരിക്കുന്നത് അതിയാന്‍ കണ്ടു.എല്ലാം ഒരേ തരക്കാര്‍ പതിനഞ്ചിനും ഇരുപതിനും ഇടയില്‍ സര്‍വീസ് ഉള്ളവര്‍.യൌവനത്തിനും വാര്ധക്യത്തിനുമിടയില്‍ ചക്രശ്വാസം വലിക്കുന്നവര്‍   (തുടരും  )

Friday, March 18, 2011

അരുണയ്ക്ക്

പ്രിയ അരുണ ,
                         ലോകവനിതാ ദിനത്തിന്റെയന്നു ഞങ്ങളുടെമനസ്സിലെ തീക്കനലായി നിന്റെ വാര്‍ത്ത വന്നു .പെരുമഴയായി നീ പെയ്തിറങ്ങി .ലോകത്തെവിടേയും സ്ത്രീ മനസുകള്‍ ആക്രമിക്കപ്പെ ടുമ്പോഴും,അവഹേളനങ്ങളും വഞ്ചന കളും അവളുടെജീവിതത്തെ താറുമാറാക്കുമ്പോഴും ഇവിടെ ഒരു കൊച്ച് ഗ്രാമത്തില്‍ എന്റെ മനസ്സ്‌  പ്രാണവേദനയില്‍ പിടയുകയാണ് . നായ ചങ്ങല കൊണ്ട് നിന്റെ കഴുത്ത് മുറുക്കി ബലാല്‍സംഗം ചെയ്ത നരാധമന്‍   നീതിക്കും നിയമത്തിനും എല്ലാം അപ്പുറം സസുഖം വാഴുന്നു .അരുണയെ ചികില്‍സിക്കുന്ന വര്‍ മാലഖമാരായിമാറിയിരിക്കുന്നു. നിന്റെ ജീവനുവേണ്ടികോടതിയും ചര്‍ച്ച കളും അഭിപ്രായങ്ങളും ആക്ഷേപങ്ങളും അരങ്ങു തകര്‍ക്കുന്നു  വര്‍ഷങ്ങളുടെ കിടപ്പില്‍ ഇനി അറിയാന്‍ ബാക്കിയില്ലാത്ത വേളയില്‍ പ്രിയ സോദരി ഇരുളിന്റെ വജ്രായുധം കീറിമുറിച്ച് അധര്‍ മങ്ങള്‍  അഴിഞാടുന്നിടങ്ങളില്‍ സംഹാര രുദ്ര യായി ,ദുര്‍ഗയായി ,കണ്ണകി യായി പുനര്‍ജനിച്ചാ ലും

Sunday, February 6, 2011

മാ നിഷാദ ..................

കേരളം ഒരിക്കല്‍ കൂടി ലജ്ജിച്ചു .സാംസ്‌കാരിക നായകരരും പ്രതികരിച്ചു കണ്ടില്ല.ഒരു 
ശാക്തീകരണ സംഘങ്ങളും ഒന്നും പറഞ്ഞുകേട്ടില്ല .മനംകാക്കുന്ന ആങ്ങളമാരും കരുതലുള്ള 
പിതാക്കന്മാരും സ്നേഹമുള്ള ഭര്‍ത്താക്കന്മാരും  ചിലതു കുറിചിട്ടുണ്ടാകും.തീവണ്ടിയിലെ നിലവിളി ......
  ആരൊക്കെയോ കേട്ടത്രേ.......അപായ ചങ്ങല വലിച്ചുവോ....... ഒന്നിടം നോക്കിയോ.... ആരോടെഗി ലും
പറഞ്ഞുവോ?  ......എന്റെ ആരുടെതുമല്ലല്ലോ അല്ലെ?......ക്രൂരതെ നിനക്ക്  കൊന്നുകൂടയിരുന്നോ ?
അബലകള്‍ ,വിധവകള്‍ മോചിതര്‍ ...ആരുണ്ട്‌ നിങ്ങള്‍ക്ക്? നീട്ടുക ദംഷ്ട്രകള്‍ ....കരുതുക കാളകൂടകുംഭങ്ങള്‍
കവിളിലോരിത്തിരി.നോവുന്ന മനസ്സുകളുടെ വേവുന്ന ആധിയില്‍ പ്രിയപ്പെട്ട അനുജത്തീ  കൂടെ കരയ്യാന്‍  മാത്രമേ കഴിയുന്നുള്ളൂ 
മാ  നിഷാദ ..................